37 ലക്ഷത്തിന്റെ സ്വർണം പിടിച്ചു.

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്നായാണ് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണംപിടികൂടിയത്. ഇതിന് വിപണിയിൽ 73 ലക്ഷം രൂപ വിലവരും.

സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ (28) നിന്ന് 1397 ഗ്രാം സ്വർണം കണ്ടെടുത്തു. ഹൈഡ്രോളിക്ക് എയർപമ്പിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

 

എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ആഷിഫിന്റെ (26) പക്കൽനിന്ന് പിടിച്ചെടുത്ത 54 ഗ്രാം സ്വർണം പെൻടോർച്ച് ബാറ്ററിക്കുള്ളിലാണ് ഒളിപ്പിച്ചിരുന്നത്.

 

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എ.കെ. സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി. മനോജ്‌, രഞ്ജി വില്യം, തോമസ് വറുഗീസ്, ഉമാദേവി, ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, രോഹിത് ഖത്രി, ടി.എസ്. അഭിലാഷ്, അർവിന്ദ് ഗുലിയ, ശിവാനി എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.