സ്ഥാനാർഥികൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ വർഗീയപ്രചാരണം നടത്തിയ രണ്ടുപേരെ അറസ്റ്റുചെയ്തു.

ഒഴൂർ പഞ്ചായത്തിലെ 12-ാം വാർഡിലേയും യു.ഡി.എഫ്. സ്ഥാനാർഥികൾക്കെതിരേയാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടത്തിയത്.

താനൂർ: സമൂഹമാധ്യമങ്ങളിൽ വർഗീയപ്രചാരണം നടത്തിയ രണ്ടുപേരെ താനൂർ പോലീസ് അറസ്റ്റുചെയ്തു. താനാളൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലേയും ഒഴൂർ പഞ്ചായത്തിലെ 12-ാം വാർഡിലേയും യു.ഡി.എഫ്. സ്ഥാനാർഥികൾക്കെതിരേയാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടത്തിയത്.

 

 

താനാളൂരിലെ സി.പി.എം. പ്രവർത്തകൻ കെ.പുരം പാവരമ്പത്ത് സലാവുദ്ദീൻ, ഒഴൂരിലെ പി.ഡി.പി. പ്രവർത്തകൻ ഓമച്ചപ്പുഴ കല്ലിങ്ങൽ മുഹമ്മദ് സക്കീർ എന്നിവരെയാണ് താനൂർ പോലീസ് അറസ്റ്റുചെയ്തത്. ഒഴൂർ ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി സജ്നയാണ് പരാതി നൽകിയത്.