പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ട്രേററ്റ് കോണ്‍ഫറന്‍സ് ഹാളിൽ എണ്ണുമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലെ 32 ഡിവിഷനുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ട്രേററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് എണ്ണുമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ച് വിലയിരുത്തി

‍വോട്ടെണ്ണല് ദിവസമായ ഡിസംബര്‍ 16 ന് രാവിലെ എട്ട് മണിക്ക് തന്നെ ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങും.

24 ടേബിളുകളിലായാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത്. ഡിഎം എന്‍.എം മെഹറലി, സീനിയര്‍ സൂപ്രണ്ട അന്‍സു ബാബു എന്നിവര്‍ കലക്ടറോടൊപ്പം സന്ദര്‍ശിച്ചു.