യു.ഡി.എഫ് തിരിച്ച് വരവ് കേരള ജനത ആഗ്രഹിക്കുന്നു : സാദിഖലി ശിഹാബ്തങ്ങൾ

പൊന്നാനി : ഇപ്പോൾ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് തിരിച്ച വരണം എന്ന നിലയിലെക്ക് കേരള ജനത മാറിയ കാഴ്ച്ചയാണ് കാണുന്നതെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിസണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പൊന്നാനി അസംബ്ലി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പ്രസ്താവിച്ചു. 

പൊന്നാനി നഗര സഭാ ഭരണം തിരിച്ച് പിടിക്കാൻ യു.ഡി.എഫ് നെ വിജയിപ്പിക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും ഐക്യ ജനാധിപത്യ മുന്നണി ഭരണം സംസ്ഥാനത്ത് കൊണ്ടുവരാനുള്ള ടെസ്റ്റ് വിജയമായിരിക്കും ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലമെന്നും തങ്ങൾ പറഞ്ഞു.

മുക്കാടിയിൽ നടന്ന പൊതു

യോഗത്തിൽ എം. മെയ്തീൻ ബാവ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് എം.അബ്ദുല്ല കുട്ടി, ഡി.സി.സി.ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, അഹമ്മത് ബാഫക്കി തങ്ങൾ,വി.പി.ഹുസൈൻ കോയ തങ്ങൾ, യു.മുനീബ്,വി.വി.ഹമീദ് എന്നിവർ പ്രസംഗിച്ചു.