രാജ്യത്ത് 30,254 പേർക്ക് കൂടി  കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 98,57,029 ആയി. 24 മണിക്കൂറിനിടെ 391 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ എണ്ണം 93,57,464 ആയി. 24 മണിക്കൂറിനിടെ 33,136 പേർക്കാണ് രോഗമുക്തി.