ഫാറൂഖ് ശാന്തപുരം നിര്യാതനായി.

മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ട്രഷറര്‍ ഫാറൂഖ് ശാന്തപുരം (58) നിര്യാതനായി. പട്ടിക്കാട് ചുങ്കം ശാന്തപുരത്തെ പരേതനായ ആനമങ്ങാടന്‍ കുഞ്ഞാണി ഹാജിയുടെ മകനാണ് അദ്ദേഹം.

1976-1980ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് സീനിയര്‍ സെക്കന്ററി കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ പഠനം തിരൂര്‍ക്കാട് ഇലാഹിയാ കോളേജിലും അല്‍ഐനിലെ സയന്റിഫിക് ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടിലും. അറബിയില്‍ എം.എ ബിരുദവും നേടിയിട്ടുണ്ട്. യു.എ.ഇ ഡിഫന്‍സില്‍ ടെക്‌നിക്കല്‍ ട്രാന്‍സിലേറ്ററും (1984-1990 ഷാര്‍ജ), ജിദ്ദയിലെ ഹിദാദ കമ്ബനിയില്‍ അഡ്മിനിസ്‌ട്രേറ്ററും (1990-2000), ജിദ്ദ ഹൈകോടതിയില്‍ ട്രാന്‍സ് ലേറ്ററുമായി (2000-2011) പ്രവര്‍ത്തിച്ചിട്ടുണ്ട്.