76 ലക്ഷത്തിന്റെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​രി​പ്പൂ​ർ/നെ​ടു​മ്പാ​ശ്ശേ​രി: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്ന്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 76 ലക്ഷത്തിന്റെ സ്വ​ർ​ണം പി​ടി​കൂ​ടി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 35 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ മി​ശ്രി​തം പി​ടി​കൂ​ടി.

 

കോ​ഴി​ക്കോ​ട്​ പ്രി​വ​ൻ​റി​വ്​ ക​സ്​​റ്റം​സും എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സു​മാ​ണ്​ 1443.3 ഗ്രാം ​സ്വ​ർ​ണ​വും 136 ​ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വും പി​ടി​ച്ചെ​ടു​ത്ത​ത്. പ്രി​വ​ൻ​റി​വ്​ ക​സ്​​റ്റം​സ്​ 43 ല​ക്ഷ​ത്തി​ന്റെ 865.5 ഗ്രാ​മാ​ണ്​ ദു​ബൈ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം കാ​ളി​കാ​വ്​ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ പി​ടി​ച്ച​ത്. അ​സി. ക​മീ​ഷ​ണ​ർ കെ.​വി. രാ​ജ​​​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സൂ​പ്ര​ണ്ട് സി. ​സു​രേ​ഷ് ബാ​ബു, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഇ. ​മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ, എം. ​പ്ര​തീ​ഷ്, സ​ന്തോ​ഷ് ജോ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.