സി പി എമ്മുമായി ധാരണയില്ല; അബ്​ദുൽ മജീദ് ഫൈസി.

സി.പി.എമ്മിന്​ സമാനമായി വർഗീയ ​ധ്രുവീകരണം സൃഷ്​ടിച്ച്​ വോട്ട്​ നേടുക എന്ന ദുഷ്​ടലാക്കാണ്​ മുസ്​ലിം ലീഗും സ്വീകരിക്കുന്നത്

മലപ്പുറം​: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ധാരണയില്ലെന്നും മുസ്​ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിെൻറ ആരോപണം ഉണ്ടയില്ലാ വെടിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്​ദുൽ മജീദ് ഫൈസി. സി.പി.എമ്മുമായി എസ്.ഡി.പി.ഐക്ക് 62 തദ്ദേ​ശ സ്​ഥാപനങ്ങളിൽ ധാരണയുണ്ടെന്ന കെ.പി.എ മജീദിെൻറ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

പാർട്ടി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തനിച്ചാണ് മത്സരിക്കുന്നത്. പാർട്ടിയുടെ വിജയത്തിെൻറ തിളക്കം കുറക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിൽ. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ നിലപാടുകളുമായി എസ്.ഡി.പി.ഐക്ക് വിയോജിപ്പുള്ളതിനാൽ ഇവരുമായി സഹകരിച്ചു പോവാൻ പാർട്ടിക്ക് പ്രയാസമാണ്. ആരാണ് ധാരണ ചർച്ച നടത്തിയതെന്ന് ആരോപണം ഉന്നയിച്ചവർ തന്നെ വ്യക്തമാക്കണം.

 

Abdul Majeed Faizi.

സി.പി.എമ്മിന്​ സമാനമായി വർഗീയ ​ധ്രുവീകരണം സൃഷ്​ടിച്ച്​ വോട്ട്​ നേടുക എന്ന ദുഷ്​ടലാക്കാണ്​ മുസ്​ലിം ലീഗും സ്വീകരിക്കുന്നത്​. ജനാധിപത്യത്തെ ദുർബലപ്പെുടത്തുന്ന പ്രവർത്തനമാണിത്​​. കെ.പി.എ മജീദ്​ പറഞ്ഞ 62 തദ്ദേശസ്​ഥാപനങ്ങളുടെ വിവരങ്ങൾ അവർ തന്നെ​ വ്യക്​തമാക്ക​ട്ടെ. അപ്പോൾ അതിനെക്കുറിച്ച്​ പ്രതികരിക്കാവുന്നതാണ്​.