താനാളൂരിൽ യുഡിഫ് ഹർത്താൽ

തിരൂർ: താനാളൂരിൽ പതിനേഴാം വാർഡിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സൈതലവി യുടെ വീട്ടിൽ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തി തന്നേയും ഭാര്യയേയും കൂട്ടികളേയും മർദ്ധിച്ചു യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ പ്രധിക്ഷേപിച്ച് താനാളൂരിൽ യുഡിഫ് ഹാർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ സിപിഐഎം പ്രവർത്തകനായ ഇബ്രാഹിംകുട്ടിയ്ക്കും പ്രവർത്തകർക്കും പരിക്കേറ്റിരുന്നു എന്ന പരാതിയിൽ പതിനേഴാം വാർഡിലെ അബ്ദുൽറസാഖിന്റെ ബൂത്ത് ഏജെന്റായി പ്രർത്തിച്ചു എന്ന വിരോധം കൊണ്ടാണ് പ്രവർത്തകരെ അക്രമിച്ചത്. ഈ പരാതിയിൽ കണ്ടാലറിയാവുന്ന അൻപതോളം ലീഗ് പ്രവർത്തകർക്കെതിരെയും കേസെടുത്തു.

2 കേസും അന്വേഷിച്ചുവരികയാണ്  താനൂർ സി ഐ സി പ്രമോദ് പറഞ്ഞു. കാര്യങ്ങൾ ജില്ലാപോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കൂടുതൽ പോലീസുകാരും സ്ഥലത്ത് എത്തി ചേർന്നിട്ടുണ്ട്, ഹർത്താൽ സമാധാനമാണ്

പ്രവർത്തകർ താനാളൂർ നഗരത്തിൽ പ്രധിക്ഷേധ പ്രകടനം നടത്തി.

വീഡിയോ