എസ്.ഡി.പി.ഐക്ക് ജില്ലയിൽ ഉജ്ജ്വല വിജയം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് 10 സീറ്റില്‍ വിജയം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐക്ക്് ഉജ്ജയ വിജയം. ജില്ലയിൽ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 10 സീറ്റുകളിലാണ് എസ്.ഡി.പി.ഐ വിജയം കൊയ്തത്. മുഞ്ചരി നഗരസഭയിൽ അക്കൗണ്ട് തുറന്നു . പ്രബല മുന്നണികളോട് ഇഞ്ചോടിഞ്ചു പോരാട്ടമാണ് എസ്.ഡി.പി.ഐ നടത്തിയത്. 2015 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 5 സീറ്റുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ പത്ത് സീറ്റുകള്‍ നേടിയത്. 30 ലധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തെത്തിയ പല വാര്‍ഡുകളിലും 20 ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കാലടി, മാറഞ്ചേരി, ആദവനാട് , ചെറിയമുണ്ടം , ഒതുക്കുങ്ങൽ , പൊന്മള, കണ്ണമംഗലം, ഊരകം, ചോക്കാട് പഞ്ചായത്തുകളിൽ വിജയിച്ചു. താനൂർ മുനിസിപ്പാലിറ്റിയിൽ അടക്കം പലയിടത്തും എസ്.ഡി.പി.ഐ. വിജയിക്കാതിരിക്കാൻ ബി.ജെ.പിയും ലീഗും കൈകോർത്തത് പരസ്യമായായിരുന്നു.

അത് പോലെ പലയിടങ്ങളിലും സി.പി.എമ്മമുo ലീഗും പരസ്പരം സഹകരിക്കുകയുണ്ടായി. എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട് ഈ മുന്നേറ്റത്തിന് കരുത്തായി മാറിയ വോട്ടര്‍മാരെയും സിറ്റിങ് വാര്‍ഡിലുള്‍പ്പെടെ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി വിജയം നേടിയ ജനപ്രതിനിധികളെയും പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ പ്രസിഡന്റ് സി.പി.എ.ലത്തീഫ് അഭിനന്ദിച്ചു.