വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മന്ത്രി കെ ടി ജലീൽ

കള്ളപ്രചാരണങ്ങളെ കാറ്റിൽ പറത്തിയും, യു.ഡി.എഫ് – ബി.ജെ.പി – ചാനൽ – പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവൻ വോട്ടർമാർക്കും അഭിവാദ്യങ്ങൾ. കാലം സാക്ഷി, ഏത് കാറ്റിലും കോളിലും ഇടതുപക്ഷ നൗക, ചീറിയടുക്കുന്ന തിരമാലകളെ ഭേദിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും. കാരണം, ഇടതുപക്ഷം ശരിയുടെ പക്ഷമാണ്, കേരളത്തിൻ്റെ ഹൃദയപക്ഷമാണ്.