തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്.

താന്‍ നരേന്ദ്ര മോദിയോടുള്ള അടങ്ങാത്ത ആരാധനയാല്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നുവെന്നാണ് സുല്‍ഫത്ത് പറഞ്ഞിരുന്നത്.

മലപ്പുറം: മോദിയോടുള്ള ആരാധന മൂത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ മലപ്പുറത്തെ തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ഏമങ്ങാട് നിന്നും താമര ചിഹ്നത്തില്‍ മത്സരിച്ച എം സുല്‍ഫത്ത് സോഷ്യല്‍ മീഡിയില്‍ താരമായിരുന്നു. താന്‍ നരേന്ദ്ര മോദിയോടുള്ള അടങ്ങാത്ത ആരാധനയാല്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നുവെന്നാണ് സുല്‍ഫത്ത് പറഞ്ഞിരുന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന താരത്തിന് പക്ഷെ നാട്ടുകാരെ കയ്യിലെടുക്കാന്‍ സാധിച്ചില്ല.

സുൽഫത്ത്

 

ശാന്തി നഗര്‍ കൂറ്റന്‍ പാറ സ്വദേശിനിയാണ് ടി.പി. സുല്‍ഫത്ത്. ഇവിടെ 961 വോട്ടുകള്‍ നേടിയ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സീനത്താണു വിജയിച്ചത്.

രണ്ടാംസ്ഥാനത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ അന്‍സ്‌രാജന് 650 വോട്ടുകളാണ് ലഭിച്ചത്. മുത്തലാഖ് ബില്‍ പോലുള്ള വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്നായിരുന്നു സുല്‍ഫത്തിന്റെ വാദം.

2014ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ അദ്ദേഹത്തിന്റെ ആരാധികയാണെന്ന് അവകാശപ്പെട്ട സുല്‍ഫത്ത് പൗരത്വനിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി പഠിച്ചിട്ടില്ലെന്നായിരുന്നു.

സുല്‍ഫത്തിന്റെ ഭര്‍ത്താവ് വിദേശത്താണ്.വണ്ടൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 15 വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ നേടി യുഡിഎഫ് ഭരണം പിടിച്ചു. എല്‍ഡിഎഫിന് 7 സീറ്റുകള്‍ ലഭിച്ചു.