ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ എത്രയും വേഗത്തില്‍ പിന്‍വലിക്കണം മണ്ഡലം മുസ്‌ലിം ലീഗ്

സമാധാനപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനുള്ള അവസരമൊരുക്കണമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം : ജില്ലയില്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ എത്രയും വേഗത്തില്‍ പിന്‍വലിച്ച് സമാധാനപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനുള്ള അവസരമൊരുക്കണമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സമയപരിധി രാത്രി പത്തു മണിവരെയെങ്കിലും ദീര്‍ഘിപ്പിക്കണം. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം യോഗം അവലോകനം ചെയ്തു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും , മുനിസിപ്പാലിറ്റിയിലും യുഡിഎഫ് വിജയിച്ച് ഭരണതുടര്‍ച്ച നേടി. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ സീറ്റും യുഡിഎഫ് വിജയിച്ചു. ഉജ്ജ്വലമായ ഈ വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കിയെരെ യോഗം അഭിനന്ദിച്ചു. നിയമസഭാ മണ്ഡലങ്ങളിലേക്കുളള വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. എസ് ടി യു മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന ഒ പി ഹുസൈന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രവര്‍ത്തക സമിതി യോഗം മുസ്്‌ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു. മലപ്പുറം നിയോജക മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് പി ബീരാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം എല്‍ എ, മുസ്്‌ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, വി. മുസ്തഫ, ടി സെയ്താലി മൗലവി, എന്‍ മുഹമ്മദ്, ബാവ വിസപ്പടി, മന്നയില്‍ അബൂബക്കര്‍, കെ ഇസ്മായില്‍ മാസ്റ്റര്‍, കെ എന്‍ എ ഹമീദ് മാസ്റ്റര്‍, അബ്ദുറഹിമാന്‍ പുല്‍പ്പറ്റ, എം പി അലി, പി പി കുഞ്ഞാന്‍, പി. കെ. ബാവ, അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, സി എച്ച് മൂസ്സ, ആബിദ് അലി, ഷാഫി കാടേങ്ങല്‍, കെ സി ശിഹാബ്, സി എച്ച് യൂസഫ്, പി പി മൊയ്തീന്‍കുട്ടി, അഖില്‍ ആനക്കയം, ജസീല്‍ പറമ്പന്‍ പ്രസംഗിച്ചു.