അഡ്വ. നസീർ അഹമ്മദ് തിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് :

തിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി അഡ്വ.നസീർ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയരക്ടറാണ് നസീർ അഹമ്മദ്. വരണാധികാരി ടി.മോഹൻ ദാസ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ ടി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.

കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, എ.കെ. സൈതാലിക്കുട്ടി, കെ.പി ഹുസൈൻ, പി.കെ.കെ.തങ്ങൾ, വി.പി. സൈതലവി ഹാജി, കെ.നൗഷാദ് എന്ന കുഞ്ഞിപ്പ ,സൈദ് മുഹമ്മദ് ചെറുതോട്ടത്തിൽ,ഹംസ അന്നാര,

വി.പി.ഹാരിസ്, സി.ടി.ശൗകത്ത്, സെക്രട്ടറി കെ.കെ.ഉമ്മർ പ്രസംഗിച്ചു.