Fincat

ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന് ആവര്‍ത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

കൊച്ചി: ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന് ആവര്‍ത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നക്ക് 60 ലക്ഷം രൂപ ഒറ്റക്ക് സ്വരൂപിക്കാൻ കഴിയില്ല. സ്വപ്ന പണവുമായി കടന്ന് കളയുമെന്ന ഭയം ശിവശങ്കറിന് ഉണ്ടായിരുന്നിരിക്കാം. വിശ്വസ്തനായ വേണുഗോപാലിനെ കൂട്ടി ജോയിന്റ് അക്കൗണ്ട് തുറന്നത് ഇക്കാരണത്താലാണന്ന് ഇ.ഡി പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ഇ.ഡി ഇക്കാര്യങ്ങൾ ധരിപ്പിച്ചത്.

1 st paragraph

ഇനി പണം സ്വപ്നയുടേതാണെന്ന് വാദത്തിന് അംഗീകരിച്ചാല്‍ പോലും ശിവശങ്കർ സഹായം ചെയ്തതിന് തെളിവുണ്ട്. അതുകൊണ്ട് തന്നെ പ്രതിക്ക് കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറരുതെന്നും തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നും ഇ.ഡി പറഞ്ഞു.

ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കവേ ജാമ്യം നല്‍കരുതെന്ന് ഇ.ഡി ശക്തമായി വാദിച്ചു.

 

2nd paragraph