ഉറച്ച നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു തോമസ് ചാണ്ടി -എന്‍ സി പി ജില്ലാ കമ്മിറ്റി

മലപ്പുറം : തോമസ് ചാണ്ടിയുടെ ഉറച്ച നിലപാടുകള്‍ ഇടതുപക്ഷത്തിന് എന്നും കരുത്തായിരുന്നുവെന്ന് എന്‍. സി. പി. ജില്ലാ പ്രസിഡന്റ് ടി. എന്‍. ശിവശങ്കരന്‍. പാര്‍ട്ടിയും മുന്നണിയും പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം തോമസ് ചാണ്ടി സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കും മുന്നണിക്കും വലിയ തോതില്‍ ആത്മവിശ്വാസം തന്നിട്ടുണ്ടെന്നുംഅദ്ദേഹം തുടര്‍ന്നു പറഞ്ഞു. തോമസ് ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്  എന്‍ സിപി ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മേപ്പുറത്തു ഹംസു അധ്യക്ഷത വഹിച്ചു.. ടി. കെ. മരക്കാരുട്ടി, ഒ. സുരേഷ് ബാബു, കെ. കുമാരന്‍, നദിര്‍ഷാ കാടയ്ക്കല്‍, ഷാഫി നെച്ചിയെങ്ങല്‍, പി. പി. മുഹമ്മദ് ബഷീര്‍, പി. രഘുനാഥ്, കെ. സി. ബാബു എന്നിവര്‍ പ്രസംഗിച്ചു