ആരോഗ്യ രംഗത്തെ ബാധിക്കുന്ന അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണു അന്തർ ദേശീയ വിമാന യാത്രക്ക്‌ ഏർപ്പെടുത്തിയ നിരോധനം

കുവൈത്ത്‌ സിറ്റി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ബാധിക്കുന്ന അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണു അന്തർ ദേശീയ വിമാന യാത്രക്ക്‌ ഏർപ്പെടുത്തിയ നിരോധനം എന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി

 

അൽപ നേരം മുൻപ്‌ വിളിച്ചു ചേർത്ത അടിയന്തിര വാർത്താ സമ്മേളനത്തിലാണു മന്ത്രിയുടെ പ്രസ്ഥാവന. ചില രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസ്‌ രൂപഭേദം നേരിടാൻ താൽക്കാലികവും അതിവേഗവും പെട്ടെന്നുള്ളതുമായ തീരുമാനങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.