ദുരൂഹ സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച നിലയിൽ.

ബത്തേരി: വയനാട് മുട്ടിൽ പറളിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ കാഞ്ഞിരപ്പറമ്പ് സ്വദേശി കിളിനാട്ട് അബ്ദുൽ ലത്തീഫ് (48)ആണ് മരിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്തിപറമ്പ് വാര്‍ഡില്‍ (38) നിന്ന് സ്വതന്ത്രനായി മത്സരിച്ചിരുന്നു.

സംഭവത്തിൽ രണ്ടാം ഭാര്യയും സഹോദരനും കസ്റ്റഡിയിൽ. രണ്ടാം ഭാര്യയുടെ വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് . കൽപ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.