കുഞ്ഞാലിക്കുട്ടിയും ലീഗും മലപ്പുറം ജനതയെ വെല്ലുവിളിക്കുന്നു.        

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുമുള്ള പ്രഖ്യാപനം മലപ്പുറം ജനതയോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് സി.പി.എ ലത്തീഫ്. ഇ.അഹമദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിന് വേങ്ങര അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. സ്ഥാനം രാജി വെച്ച് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു. അങ്ങിനെ വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പുണ്ടാക്കി. ഫാഷിസത്തെ പിടിച്ചു കെട്ടാൻ ഡൽഹിയിൽ തുടരേണ്ടതുണ്ടെന്ന വാദമുന്നയിച്ചാണ് പൊതു തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്ന് ലോക സഭയിലേക്ക് വീണ്ടും മത്സരിച്ച് ജയിച്ചത്. ഇപ്പോൾ വീണ്ടും എം.പി. സ്ഥാനം രാജിവെക്കുമെന്ന് പറയുന്നു. ഫാഷിസം ഡൽഹിയിൽ നിന്നും തിരുവനന്തപുരേ ത്തക്ക് മാറിയോ എന്ന് ലീഗും കുഞ്ഞാലിക്കുട്ടിയും മറുപടി പറയണം. 2019 ൽ യു പി എ. അധികാരത്തിൽ വരുമെന്നും അങ്ങിനെ കേന്ദ്രത്തിൽ മന്ത്രിസ്ഥാനം കിട്ടുമെന്നും സ്വപ്നം കണ്ട കുഞ്ഞാലിക്കുട്ടി അത് കിട്ടാതായപ്പോൾ 2021 ൽ കേരളത്തിൽ മന്തിയാകാമെന്ന കണക്ക് കൂട്ടലിലാണ്. 2021 ൽ യു ഡി.എഫിന് അധികാരം കിട്ടിയില്ലെങ്കിൽ മലപ്പുറം മുനിസിപ്പാലിറ്റിയിൽ ലീഗ് കൗൺസിലറെ രാജി വെപ്പിച്ച് മലപ്പുറം മുനിസിപ്പൽ ചെയർമാൻ സ്ഥാനം കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തേക്കാവുന്ന അധികാരക്കൊതിക്കാണ് മലപ്പുറം സാക്ഷിയാകേണ്ടി വരിക. ഈ നെറികെട്ട അധികാരഭ്രാന്തിന്നെതിരെ മലപ്പുറം ജനത വിധിയെഴുതുക തന്നെ ചെയ്യും. ലീഗിന്റെ ഫാഷിസ്റ്റ് വിരോധം കേവലം അധര വ്യായാമമാണെന്ന് കുഞ്ഞാലിക്കുട്ടിയും ലീഗും ഒരിക്കലൂടെ തെളിയിച്ചിരിക്കയാണെന്ന് സി.പി.എ.ലത്തീഫ് പറഞ്ഞു.