നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു.

ഇടുക്കി: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലാണ് മുങ്ങി മരിച്ചത്. ക്രിസ്തുമസ് ദിനത്തിൽ വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തുക്കൾ അറിയിച്ചതിനെതുടർന്ന് പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം എത്തി അനിലിനെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ്​ ചിത്രത്തിലെ സി.ഐ വേഷത്തിലൂടെ സമീപകാലത്ത് പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്.

 

കമ്മട്ടിപ്പാടം, പാവാട, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ ശ്രദ്ദേയ വേഷം അവതരിപ്പിച്ചുട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.