മനുഷ്യര്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഐക്യത്തെ പരിപോഷിപ്പിക്കുന്നതാണ് ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മനുഷ്യര്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഐക്യത്തെ പരിപോഷിപ്പിക്കുന്നതാണ് ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളെന്ന് പികെ കുഞ്ഞാലിക്കുട്ടി . മലപ്പുറം സെന്റ് തോമസ് ചര്‍ച്ചിലും, സെന്റ് ജോസഫ് ചര്‍ച്ചിലും ബഹു പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കൂടെ അദ്ദേഹം സൗഹൃദ സന്ദര്‍ശനം നടത്തി.

പി കെ കുഞ്ഞാലിക്കുട്ടി ക്രിസ്ത്യൻ പള്ളിയിൽ സന്ദർശനം നടത്തുന്നു(ഫോട്ടോ രാജു മള്ളബാറ)

ഫെയ്‌സ്ബുക്ക് കുറിപ്പ്

മാനവികതയുടെയും, സ്‌നേഹത്തിന്റെയും സന്ദേശമുയര്‍ത്തുന്ന ക്രിസ്തുമസ് ദിനമായ ഇന്ന് കാലത്ത് മലപ്പുറം സെന്റ് തോമസ് ചര്‍ച്ചിലും, സെന്റ് ജോസഫ് ചര്‍ച്ചിലും ബഹു പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കൂടെ സൗഹൃദ സന്ദര്‍ശനം നടത്തി. താമരശ്ശേരി രൂപത ബിഷപ് മാര്‍. റമജിയോസ് ഇഞ്ചനാനിയലിന്റെ സാന്നിധ്യം ഏറെ സന്തോഷമുളവാക്കുന്നതായിരുന്നു. മനുഷ്യര്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഐക്യത്തെ പരിപോഷിപ്പിക്കുന്നതാണ് ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങള്‍. ഹൃദ്യമായ ക്രിസ്തുമസ് ആശംസകള്‍.