മലപ്പുറം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മുജീബ്കാടേരി

മലപ്പുറം: മലപ്പുറം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മുജീബ്കാടേരിയെ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

നിയുക്ത മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരിയെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഷാൾ അണിയിക്കുന്നു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടരിയായ മുജീബ് മുപ്പതാം വാർഡ് ആലത്തൂർപ്പടിയിൽ നിന്ന് 440 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞടുക്കപ്പെട്ടത്.

Mujeeb kaderi

മുസ്ലിം ലീഗ് കൗൺസിലർമാരുടെ യോഗത്തിൽ ഹമീദലി തങ്ങൾ അധ്യക്ഷത വഹിച്ചു.

മന്നയിൽ അബൂബക്കർ, പി പി കുഞ്ഞാൻ , മണ്ണിശ്ശേരി മുസ്തഫ, ഹാരിസ് ആമിയൻ, ബഷീർ മച്ചിങ്ങൽ, പി കെ ബാവ, സി പി സാദിഖലി,

സുബൈർ മൂഴിക്കൽ പ്രസംഗിച്ചു.