കൊച്ചിയെ നയിക്കാൻ അൻസിയ 

കൊച്ചി: കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി കെ എ അന്‍സിയയെ സിപിഐ തീരുമാനിച്ചു. എറണാകുളം ജില്ലാകൗണ്‍സില്‍ ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി രാജുവാണ് അന്‍സിയയെ ഡെപ്യൂട്ടിമേയറായി പ്രഖ്യാപിച്ചത്.

 

നാലു പതിറ്റാണ്ടിലേറെ കാലം ലീഗിന്റെ കുത്തകയായിരുന്ന മട്ടാഞ്ചേരി ഡിവിഷനില്‍ നിന്നാണ് കന്നി അങ്കത്തില്‍ തന്നെ അന്‍സിയ വിജയക്കൊടി നാട്ടിയത്. എല്‍ഡിഎഫ് കൂട്ടായി പിന്നില്‍ അണിനിരക്കുമെന്നും മികച്ച ഭരണം നടത്തുവാന്‍ സാധിക്കുമെന്നും 33 കാരിയായ അന്‍സിയ പറയുന്നു.