കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ പ്രവാസി ലീഗ്

മലപ്പുറം : കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കേരളത്തിലെ മക്കയെന്ന് അറിയപ്പെടുന്ന പൊന്നാനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന നവോത്ഥാന നായകന്‍ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ ഒരുഅറബിക്ക് സര്‍വ്വകലാശാല കേരളത്തില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് അങ്ങ് ഇടപെടണം. കേരളത്തില്‍ നിന്നും ഏകദേശം 80 ലക്ഷത്തോളം പ്രവാസികള്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. അതില്‍ 65 ലക്ഷത്തോളം പേരും ഗള്‍ഫ് നാടുകളില്‍ തന്നെയാണ് ജോലിചെയ്യുന്നത് എന്നാണ് വിവരം. ലോകത്തിലെ 40 ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത തുഹ്ഫത്തില്‍ മുജാഹിദ്ദീനും തുഹ്ഫത്തില്‍ മുഈനും കേരളത്തിലെ ആയിരക്കണക്കിന് പള്ളി ദര്‍സുകളിലും അറബിക്ക് കോളേജുകളിലും പഠിപ്പിക്കുന്ന ഫതുഉല്‍ മുഈനും സൈുദ്ദീന്‍ മഖ്ദൂമിന്റെ രചനകളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നാഴികക്കല്ലായ മലബാര്‍ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പേരാടാന്‍ മലബാറിലെ മാപ്പിളമാര്‍ക്ക് പ്രചോദനമായത് തുഹ്ഫത്തിന്‍ മുജാഹിദ്ദീന്‍ എന്ന കൃതിയാണ്. കാലടയിലെ സംസ്‌കൃത സര്‍വ്വകലാശാലയും കൊല്ലത്തെ ശ്രീനാരായണ ഗുര സര്‍വ്വകലാശാലയും ഉള്ളപ്പോള്‍ അന്നം തേടി വിദേശത്തേക്ക് ജോലിക്ക് പോകുന്ന മുക്കാല്‍ കോടിയോളം വരുന്ന പ്രവാസികള്‍ക്കും കേരളവും ഗള്‍ഫ് രാജ്യങ്ങളുമായുള്ള സാംസകാരിക വിനിമയത്തിനും ബന്ധങ്ങള്‍ ഊഷ്മളമാക്കാനും 21-ാം നൂറ്റാണ്ടിലേക്ക് കുതിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ കുതിച്ചു ചാട്ടത്തിനും ലോകത്തിലെ 60 ല്‍പരം രാജ്യങ്ങളിലെ സംസാര ഭാഷയും ഔദ്യോഗിക ഭാഷയുമായ അറബി അറിയലും ജോലി ആവശ്യാര്‍ത്ഥം പഠിക്കലും അത്യാന്താപേക്ഷിതമാണെന്ന് കരുതുന്നും അതിനാല്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ നടപടി വേണമെന്നുമാണ് നാഷണല്‍ പ്രവാസി ലീഗ് നിവേദനത്തിലൂടെ ആവശ്യമുന്നയിച്ചത്.