കര്‍ഷക സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യം- ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : കര്‍ഷക സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ജോയിന്റ് കൗണ്‍സില്‍. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമം സാമാന്യ ജനതയോടുള്ള വെല്ലുവിളിയാണ്. ഈ സമരം പരാജയപ്പെട്ടാല്‍ ഇനിയൊരു സമര രൂപം വിജയിപ്പിച്ചെടുക്കുകയെന്നത് ദുഷ്‌ക്കരമാണ്.ഇതുസംബന്ധിച്ച് ഉത്തമബോധമുള്ളതുകൊണ്ടാണ് ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേകിച്ചും കേരളത്തിന്റെ 14 ജില്ലകളിലേയും ആസ്ഥാനങ്ങളില്‍ നടക്കുന്ന കിസാന്‍ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സമരങ്ങള്‍ക്ക് വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നതെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ് അഭിപ്രായപ്പെട്ടു.

ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി മലപ്പുറത്തു നടത്തിയ ഐക്യദാര്‍ഢ്യ സംഗമം സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ് ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം ടി പി സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി