Fincat

സി.പി.എം – എസ്.ഡി.പി.ഐ വേഴ്ചയാണ് പരസ്യമായതെന്ന്; കുമ്മനം രാജശേഖരന്‍.

വര്‍ഗീയതക്കെതിരെ ഗീര്‍വാണം മുഴക്കുന്ന മുഖ്യമന്ത്രിയുടെ പ്രചരണങ്ങള്‍ തെറ്റാണെന്നാണ് പത്തനംതിട്ട തെളിയിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു.

പത്തനംതിട്ട നഗരസഭയില്‍ സി.പി.എം – എസ്.ഡി.പി.ഐ വേഴ്ചയാണ് പരസ്യമായതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സി.പി.എം – എസ്.ഡി.പി.ഐ ബന്ധം തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിട്ടും സി.പി.എം അത് നിഷേധിക്കുകയായിരുന്നു. വര്‍ഗീയതക്കെതിരെ ഗീര്‍വാണം മുഴക്കുന്ന മുഖ്യമന്ത്രിയുടെ പ്രചരണങ്ങള്‍ തെറ്റാണെന്നാണ് പത്തനംതിട്ട തെളിയിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു

 

.

1 st paragraph

സി.പി.എം – എസ്.ഡി.പി.ഐ ബാന്ധവും വെല്‍ഫെയര്‍ – കോണ്‍ഗ്രസ് ബന്ധവും അപകടകരമാണെന്ന് കുമ്മനം പ്രതികരിച്ചു.

കോണ്‍ഗ്രസ് വിമതരുടെ പിന്തുണയില്‍ പത്തനംതിട്ട നഗരസഭയിലെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചിരുന്നു. വോട്ടെടുപ്പില്‍ നിന്ന് എസ്.ഡി.പി.ഐ വിട്ടുനിന്നതോടെയാണ് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എല്‍.ഡി.എഫിന് ലഭിക്കുന്നത്.

2nd paragraph

32 അംഗ പത്തനംതിട്ട നഗരസഭയില്‍ യു.ഡി.എഫും എല്‍.ഡി.എഫും 13 സീറ്റുകളില്‍ വീതമായിരുന്നു വിജയിച്ചിരുന്നത്. മൂന്ന് സീറ്റുകളില്‍ എസ്.ഡി.പി.ഐയും മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് വിമതരും വിജയിച്ചു