മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കാരാട്ട് അബ്ദുറഹിമാനും വൈസ് പ്രസിഡന്റായി റെജുല പെലത്തൊടിയും അധികാരമേറ്റു
മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കാരാട്ട് അബ്ദുറഹിമാനും (മുസ്‌ലിം ലീഗ്), വൈസ് പ്രസിഡന്റായി റെജുല പെലത്തൊടിയും (മുസ്ലീം ലീഗ് ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാന് റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അനില്‍സാം സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് റെജുല പെലത്തൊടിക്ക് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അറവങ്കര ഡിവിഷനില്‍ നിന്നുമാണ് അബ്ദുറഹിമാന്‍ കാരാട്ട് തെരഞ്ഞെടുക്കപ്പെട്ടത് . വലിയാട് ഡിവിഷനില്‍ നിന്നും റെജുല പെലത്തൊടിയും തെരഞ്ഞെടുക്കപ്പെട്ടു. ഐക്യകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിരുന്നത്. പ്രതിപക്ഷമില്ലാത്ത ബ്ലോക്ക് പഞ്ചായത്തുകൂടിയാണിത്.
പ്രസിഡന്റിന്റെ പേര്‍ കെ എം മുഹമ്മദാലി നാമനിര്‍ദ്ദേശം ചെയ്തു. ജലീല്‍ മാസ്റ്റര്‍ പിന്താങ്ങി. വൈസ് പ്രസിഡന്റിനെ എ കെ മഹ്്‌നാസ് നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ സുബൈദ മുസ്്‌ലിയാരകത്ത് പിന്താങ്ങി.
സത്യപ്രതിജ്ഞക്കു ശേഷം ചേര്‍ന്ന അനുമോദന യോഗത്തില്‍ പി. ഉബൈദുള്ള എംഎല്‍എ, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, എം കെ മുഹ്്‌സിന്‍, ഫാരിസ് പൂക്കോട്ടൂര്‍, എം പി മുഹമ്മദ്, മന്നയില്‍ അബൂബക്കര്‍, അഡ്വ. ടി അബ്ബാസ്, കെ എം മുഹമ്മദലി മാസ്റ്റര്‍, കെ കെ എം പൂക്കോട്ടൂര്‍, ഷാഫി കാടേങ്ങല്‍, എം ടി ബഷീര്‍, സദറുദ്ദീന്‍, വി. കുഞ്ഞി മുഹമ്മദ്, മന്‍സൂര്‍ പള്ളിമുക്ക്, ചെറിയാപ്പു മോങ്ങം, പ്രകാശന്‍ നീണ്ടാരത്തില്‍, പി. ബി ബഷീര്‍, മഹ്്‌നാസ് എ കെ, ഷാജു പെലത്തൊടി, മന്‍സൂര്‍ പള്ളിമുക്ക്, അഡ്വ. റെജീന, കുഞ്ഞിമാന്‍ മൈലാടി,
മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി, മുഹ്്‌സീനത്ത് അബ്ബാസ്, ഷെരീഫ് കെ എന്‍, ആശിഫ തസ്‌നി, ഫായിസ മുഹമ്മദ് റാഫി, റാബിയ കുഞ്ഞി മുഹമ്മദ്, സുലൈഖ വടക്കന്‍, ഷെഫീഖ് അഹമ്മദ്, നൗഷാദ് നെടിയിരുപ്പ്, സുബൈദ മുസ്‌ലിയാരകത്ത്, ബിഡിഒ നിര്‍മ്മല, രാജേഷ് , ഹരിരാജ് എന്നിവര്‍ സംസാരിച്ചു.