ഇന്ന് രാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കും.

എടപ്പാൾ: മേൽപ്പാലത്തിന്റെ കുറ്റിപ്പുറം -തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ചരാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടയും.

 

പൊന്നാനി -പട്ടാമ്പി, തൃശ്ശൂർ -കോഴിക്കോട് റോഡുകൾ പൂർണമായും അടച്ചിടേണ്ടതിനാൽ വാഹനങ്ങൾ മറ്റു വഴികളിലൂടെ കടന്നുപോകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കുറ്റിപ്പുറംറോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ടനകത്തുനിന്ന് തിരിഞ്ഞ് വട്ടംകുളം വഴിയും തൃശ്ശൂർ റോഡിൽനിന്നുള്ളവ നടുവട്ടത്തുനിന്ന് അയിലക്കാട് വഴിയും പോകണം. പട്ടാമ്പിറോഡിൽ നിന്നുള്ള വാഹനങ്ങൾ വട്ടംകുളം പഞ്ചായത്ത് ഓഫീസ് വഴിയും ചേകന്നൂർറോഡ് വഴിയും തിരിഞ്ഞുപോകണം.

പൊന്നാനി റോഡിൽ നിന്നുള്ളവ പഴയ ബ്ലോക്ക് വഴിയോ അംശക്കച്ചേരി തലമുണ്ട, ഹൈസ്കൂൾ റോഡ് എന്നിവിടങ്ങളിൽനിന്നും തിരിഞ്ഞു പോകണം. വ്യാഴാഴ്ച പുലർച്ചെ നാലുമണി വരെയാണ് ഗതാഗത നിയന്ത്രണം