കോവിഡ് 19: ജില്ലയില്‍ 522 പേര്‍ക്ക് രോഗബാധ 696 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 503 പേര്‍ക്ക് ഉറവിടമറിയാതെ 11 പേര്‍ക്ക് ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 4,954 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 65,387 പേര്‍

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 03) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 503 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരുമാണ്. അതേസമയം 696 പേരാണ് ജില്ലയില്‍ ഇന്ന് രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 87,159 പേരാണ് ഇതുവരെ രോഗമുക്തരായത്.

 

ജില്ലയില്‍ 65,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,954 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 405 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 179 പേരും 181 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 487 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

 

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

 

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (ജനുവരി 03) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 04

ആലങ്കോട് 15

ആലിപ്പറമ്പ് 06

അമരമ്പലം 04

അങ്ങാടിപ്പുറം 06

അരീക്കോട് 26

ചാലിയാര്‍ 02

ചീക്കോട് 07

ചേലേമ്പ്ര 01

ചെറിയമുണ്ടം 04

ചെറുകാവ് 04

ചോക്കാട് 04

ചുങ്കത്തറ 01

എടക്കര 03

എടപ്പറ്റ 01

എടപ്പാള്‍ 06

എടരിക്കോട് 01

എടവണ്ണ 13

എടയൂര്‍ 06

ഏലംകുളം 08

ഇരിമ്പിളിയം 03

കാളികാവ് 05

കല്‍പകഞ്ചേരി 06

കരുളായി 02

കരുവാരക്കുണ്ട് 14

കാവനൂര്‍ 08

കീഴാറ്റൂര്‍ 02

കീഴുപറമ്പ 10

കോഡൂര്‍ 03

കൊണ്ടോട്ടി 04

കൂട്ടിലങ്ങാടി 04

കോട്ടക്കല്‍ 03

കുറ്റിപ്പുറം 19

കുഴിമണ്ണ 05

മലപ്പുറം 27

മമ്പാട് 04

മഞ്ചേരി 08

മങ്കട 01

മാറാക്കര 03

മാറഞ്ചേരി 18

മേലാറ്റൂര്‍ 07

മൂന്നിയൂര്‍ 04

മൂര്‍ക്കനാട് 01

മൂത്തേടം 01

മൊറയൂര്‍ 01

മുതുവല്ലൂര്‍ 09

നന്നംമുക്ക് 12

നിലമ്പൂര്‍ 09

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 01

ഒഴൂര്‍ 01

പള്ളിക്കല്‍ 02

പാണ്ടിക്കാട് 08

പരപ്പനങ്ങാടി 07

പറപ്പൂര്‍ 03

പെരിന്തല്‍മണ്ണ 06

പെരുമണ്ണ ക്ലാരി 02

പെരുമ്പടപ്പ് 02

പൊന്മള 03

പൊന്നാനി 05

പൂക്കോട്ടൂര്‍ 07

പോരൂര്‍ 02

പോത്തുകല്ല് 02

പുലാമന്തോള്‍ 06

പുളിക്കല്‍ 01

പുല്‍പ്പറ്റ 03

താനാളൂര്‍ 01

തവനൂര്‍ 01

താഴേക്കോട് 02

തേഞ്ഞിപ്പാലം 03

തെന്നല 03

തിരുനാവായ 03

തിരുവാലി 10

തൃക്കലങ്ങോട് 03

തൃപ്രങ്ങോട് 02

തുവ്വൂര്‍ 04

തിരൂര്‍ 05

തിരൂരങ്ങാടി 01

ഊര്‍ങ്ങാട്ടിരി 05

വളാഞ്ചേരി 14

വളവന്നൂര്‍ 03

വള്ളിക്കുന്ന് 06

വട്ടംകുളം 05

വാഴക്കാട് 22

വാഴയൂര്‍ 08

വഴിക്കടവ് 04

വെളിയങ്കോട് 01

വേങ്ങര 26

വെട്ടത്തൂര്‍ 02

വെട്ടം 02

വണ്ടൂര്‍ 09