Fincat

പറവണ്ണയിൽ വീടിൻ്റെ ചുമരിടിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാഥി മരിച്ചു

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരൂർ: പറവണ്ണയിൽ ക്വോർട്ടേഴ്സിൻ്റെ ചുമരിടിഞ്ഞ് വിദ്യാർഥി മരിച്ചു.പറവണ്ണ എം.ഇ.എസ് സ്വദേശിയും മുറിവഴിക്കൽ ക്വോർട്ടേഴ്സിൽ താമസക്കാരുമായ പള്ളാത്ത് ഫാറൂഖ് മകൻ മുഹമ്മദ് ഫയാസ് (8) ആണ് അപകടത്തിൽ മരിച്ചത്.

1 st paragraph

അയൽ വീട്ടിലെ കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ ഇന്ന് (ഞായർ) വൈകിട്ട് അഞ്ച് മണിയോടെയാണ് ചുമരിടിഞ്ഞ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയാസി നോടൊപ്പമുണ്ടായിരുന്ന കൊല്ലത്ത് പറമ്പിൽ മുസ്തഫ മകൻ ഹാഷിമിനെ കാലിൽ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും ആദ്യം തിരൂരിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. 

2nd paragraph

ഫയാസ് പറവണ്ണ ജി.എം.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

മാതാവ്: ജമീല. സഹോദരങ്ങൾ: ഷെർമില ഫർഹ, ഇർഫാന ഫർഹ, ഷംന. ഖബറടക്കം നാളെ (തിങ്കൾ) പറവണ്ണ വടക്കേപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.