തവനൂർ മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവർത്തികൾ ഫെബ്രുവരി 15നകം പൂർത്തീകരിക്കാൻ ധാരണയായി
എടപ്പാൾ :തവനൂർ നിയോജക മണ്ഡലത്തിലെവിവിധ പഞ്ചായത്തുകളിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വികസന പദ്ധതികളും ഫെബ്രുവരി 15നകം പൂർത്തീകരിക്കാൻ തവനൂർ എംഎൽഎയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ കെ ടി ജലീൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ധാരണയായി.

പൊന്നാനി ബ്ലോക്ക് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറുമാർ അബ്ദുൽ മജീദ് വട്ടംകുളം അസ്‌ലം കാലടി ശ്രീനിവാസൻ പുറത്തൂർ നളിനി തൃപ്രങ്ങോട് മറ്റ് ജനപ്രതിനിധികൾ ജില്ലാ എല്ലാ നിർവഹണ ഉദ്യോഗസ്ഥർ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.