ഗെയ്ല്‍ പദ്ധതി കമ്മീഷൻ ചെയ്തു മുഖ്യമന്ത്രിക്ക് അഭിനന്ദനം 

വികസനത്തിനായി സഹകരിച്ചാൽ ലക്ഷ്യം അസാധ്യമല്ല. പദ്ധതി യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രിക്ക് അഭിനന്ദനം.

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു കൊച്ചി ഏലൂരിലെ ഗെയിൽ ഐ പി സ്റ്റേഷനിലായിരുന്നു ഉദ്ഘാടന വേദി.

 

ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും പങ്കെടുക്കുന്നു.

 

 

കൊച്ചി മുതൽ മംഗളൂരു വരെയാണ് പ്രകൃതിവാതക വിതരണം. വലിയ ജനകീയപ്രതിഷേധങ്ങൾക്കും, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്.

 

3226 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. 444 കിലോമീറ്ററാണ് ദൈർഘ്യം. 12 എം.എം.എസ്. സി.എം.ഡി. വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈൻ.

 

പൈപ്പ് ലൈൻ വരുന്നതോടെ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ വിലയുമുള്ള പ്രകൃതിവാതകം.(പി.എൻ.ജി) വീടുകളിലെത്തും. വ്യവസായങ്ങൾക്കും കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി.) വാഹനങ്ങൾക്കും കിട്ടും.

 

ഇത് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് കേരളത്തിലെയും കർണാടകത്തിലേയും ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളും പൈപ്പ് ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടുവെന്നും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളർച്ചയ്ക്ക് പൈപ്പ് ലൈൻ കാരണമാകുമെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

 

 

വികസനത്തിനായി സഹകരിച്ചാൽ ലക്ഷ്യം അസാധ്യമല്ല. പദ്ധതി യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രിക്ക് അഭിനന്ദനം. പ്രകൃതി വാതകം മലീനീകരണം കുറയ്ക്കും. പരിസ്ഥിതിയും ആരോഗ്യവും മെച്ചപ്പെടും. പദ്ധതി അന്തരീക്ഷ മലനീകരണം കുറയ്ക്കാൻ കാരണമാകും. ഇത് ടൂറിസത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി.