Fincat

സൗദി- ഖത്തർ അതിർത്തി തുറക്കുന്നു

കുവൈത്ത് സിറ്റി: സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. ഇതോടെ മൂന്നര വർഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്. കര- വ്യോമ-നാവിക അതിർത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് തീരുമാനം.

1 st paragraph

കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2nd paragraph

2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. അതിർത്തി തുറക്കുന്നതിലൂടെ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഉപരോധം തീരുമെന്നാണ് കരുതുന്നത്.

Saudi-Qatar border opens

അതേസമയം, 41-ാമത് ഗൾഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അൽ ഉലയിൽ തുടക്കമാകും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉച്ചകോടി. ഗിന്നസ് റെക്കോഡിൽ ഇടം നേടിയ അൽഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുക.