പ്രവാസികൾക്ക് പ്രോക്സി വോട്ടിനു പകരം ഇലക്ട്രോണിക് തപാൽ വോട്ട്
ന്യൂഡൽഹി: പ്രവാസികൾക്ക് പ്രോക്സി വോട്ടിനു പകരം ഇലക്ട്രോണിക് തപാൽ വോട്ട് നടപ്പാക്കാനുള്ള നിർദേശത്തിന് വിദേശ മന്ത്രാലയവും സമ്മതം മൂളി.
എന്നാൽ, ഇത് നടപ്പാക്കുംമുമ്പ് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും കമീഷൻ ചർച്ച നടത്തണമെന്ന നിർദേശം മന്ത്രാലയം മുന്നോട്ടുവെച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രവാസി സംഘടനകൾ അടക്കമുള്ളവരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദമായ കൂടിയാലോചനക്ക് ഒരുക്കം തുടങ്ങി.
വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് തപാൽ ബാലറ്റ് പേപ്പറുകൾക്കൊപ്പം അയക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രസ്താവന സാക്ഷ്യപ്പെടുത്തുന്ന നടപടിക്രമത്തിൽ വിദേശ മന്ത്രാലയത്തിന് എതിർപ്പുണ്ടായിരുന്നു. വൻതോതിലുള്ള പ്രവാസി വോട്ടർമാരുടെ വോട്ടിനൊപ്പമുള്ള പ്രസ്താവന സാക്ഷ്യപ്പെടുത്താൻ കോൺസുലേറ്റുകൾക്കും എംബസികൾക്കും മതിയായ ജീവനക്കാരില്ല എന്നായിരുന്നു അവരുന്നയിച്ച പ്രധാന ആക്ഷേപം. ഇക്കാര്യത്തിൽ പ്രവാസി സംഘടനകളെ കൂടാതെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയോടും കമീഷൻ കൂടിയാലോചിക്കും.
ഇലക്ട്രോണിക് തപാൽ വോട്ട് സംബന്ധിച്ച ശിപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയമമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ട് ഏർപ്പെടുത്താൻ ഒരുക്കമാണെന്നും കമീഷൻ അറിയിച്ചു.
അതിനുശേഷം ഗൾഫ് രാജ്യങ്ങളെ മാറ്റിനിർത്തി മറ്റു വിദേശ രാജ്യങ്ങളിൽ നടപ്പാക്കിത്തുടങ്ങാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടത്