Fincat

കരിപ്പൂരിൽ വൻ സ്വർണവേട്ട

കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ട. പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുന്ന 200ഗ്രാം സ്വർണവും 400ഗ്രാം വെള്ളിയുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

ക്യാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പായ്‌ക്കെറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വടകര കല്ലാച്ചി സ്വദേശി വയൽകുനി നസീർ (32) പിടിയിലായി.