മലപ്പുറം ജില്ലയിൽ പശ്ചാത്തലവികസനത്തില്‍ കോടികളുടെ പദ്ധതിവിഹിതം

രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കപ്പിരിക്കാട് റോഡിന് നാലായിരം കോടി രൂപ അനുവദിച്ചു.

ന്യൂഡൽഹി/മലപ്പുറം: രാമനാട്ടുകരയില്‍ നിന്നും വളാഞ്ചേരി വരെ ദേശീയപാത-66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കപ്പനിക്കാട് റോഡിനും കൂടി നാലായിരത്തിലധികം കോടി രൂപ അനുവദിച്ചു.

മലപ്പുറം ജില്ലയുടെ രണ്ടതിർത്തികൾ ബന്ധിപ്പിക്കുന്ന റോഡുകൾക്കാണ് ഫണ്ടനുവദിച്ചിരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി, ഇ ടീ മുഹമ്മദ് ബഷീർ എന്നീ എംപി മാരുടെ ഇടപെടലിനെ തുടര്‍ന്നാണ് മലപ്പുറത്തിന്റെ ഗതാഗത മുഖച്ഛായ മാറ്റിമറിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് ഭീമമായ തുക അനുവദിച്ചുകിട്ടിയത്.

രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് വളാഞ്ചേരിയിലേക്കുള്ള റോഡിന് 19,45,06,00,000 കോടി രൂപയും വളാഞ്ചേരി ജംഗ്ഷന്‍ മുതല്‍ കപ്പരിക്കാട് വരെയുള്ള റോഡിന് 17,05,88,00,000 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.