Fincat

ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: ഡോ​ള​ർ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയെ ചോദ്യം ചെയ്യുന്ന വിഷയത്തിൽ നിയമസഭ സെക്രട്ടറി നൽകിയ കത്തിൽ കൂടുതൽ വിശദീകരണവുമായി സ്പീക്കർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണന്‍. ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

1 st paragraph

സിവിലോ ക്രിമിനലോ ആയ കേസുകളിൽ നിയമസഭയിൽ നിന്ന് ഒരാളെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വാങ്ങമെന്നാണ് ചട്ടം. ഇതുപ്രകാരം നിയമസഭയിലുള്ള അംഗങ്ങൾ, ജീവനക്കാർ, മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി വാങ്ങണം. നടപടിക്രമങ്ങൾ പാലിക്കുന്ന മുറക്ക് അ​സി​സ്റ്റന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയുടെ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

2nd paragraph

തനിക്കെതിരെ പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. തന്‍റെ ഭാഗത്ത് തെറ്റില്ലെന്ന് 100 ശതമാനം വിശ്വാസമുണ്ട്. 40 വർഷമായി പൊതുരംഗത്തുണ്ട്. ഒരാളോടെങ്കിലും തെറ്റായ നിലയിൽ ഒരു രൂപ വാങ്ങിയെന്നോ നിക്ഷേപമുണ്ടെന്നോ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. തെറ്റ് ചെയ്യാത്തതിനാൽ ഒരിഞ്ച് തലകുനിക്കില്ലെന്നും പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.