മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി റെജുല പെലത്തൊടി,ജലീല്‍ മാസ്റ്റര്‍, ആഷിഫ തസ്്‌നി, റാബിയ കുഞ്ഞി മുഹമ്മദ് എന്നിവരെയും വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് കെ എം മുഹമ്മദലി മാസ്റ്റര്‍, സുലൈഖ വടക്കന്‍, പ്രകാശന്‍ നീണ്ടാരത്തില്‍ , സുബൈദ മുസ്്‌ലിയാരകത്ത് എന്നിവരെയും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് എ കെ മഹ്്‌നാസ്, പി ബി ബഷീര്‍, ഫായിസ മുഹമ്മദ് റാഫി എന്നിവരെയും ,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് റസിയ പന്തലാഞ്ചേരി, എം ടി ബഷീര്‍, മുഹ്്‌സിനത്ത് അബ്ബാസ് എന്നിവരെയും തെരഞ്ഞെടുത്തു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അനില്‍സാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി നിര്‍മ്മല പ്രസംഗിച്ചു.