കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തി
മലപ്പുറം: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനായി നടത്തിയ ഡ്രൈ റണ്‍ ജില്ലയില്‍ പൂര്‍ത്തിയായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
കോവിന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത 24,238 പേരില്‍ 25 ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനായി തിരഞ്ഞെടുത്തത്.
ഒരു കാത്തിരിപ്പു മുറി, ഒരു കുത്തിവെയ്പ് മുറി, ഒരു നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് വാക്‌സിനേഷന്‍ റൂം ഒരുക്കിയത്. വാക്സിനേഷന്‍ ടീമില്‍ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരും ഉള്‍പ്പെടെ അഞ്ച് പേരാണുണ്ടായിരുന്നത്.
രാവിലെ ഒമ്പതു മുതല്‍ 11 വരെയായിരുന്നു ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. വാക്‌സിന്‍ രജിസ്‌ട്രേഷന്‍
മുതല്‍ നിരീക്ഷണം വരെ വാക്‌സിനേഷന്‍ നല്‍കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു ഡ്രൈ റണ്‍ നടത്തിയത്. കോവിഡ് 19 വാക്സിനേഷനായി ജില്ലയെ സജ്ജീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.