Fincat

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം

മലപ്പുറം : രാജ്യത്ത് ദിവസങ്ങളായി നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചകള്‍ ഏറെ നടന്നിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജ്യം ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന് എന്‍ സി പി ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

1 st paragraph

എന്‍ സി പി കലാ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാസംസ്‌കൃതി ജില്ലാ പ്രസിഡന്റ് കെ. മധുസൂദനന്‍ , പ്രതീഷ് , ടി കെ സെയ്തലവി സംസാരിച്ചു.