Main Banner

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ഒടുവിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി

കൊച്ചി ∙ ഡോളർ കടത്തുകേസിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരായത്. 

1 st paragraph

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും, സ്പീക്കർ സഭയുടെ പരിശുദ്ധിക്കു കോട്ടം വരുത്തിയെന്ന് ആരോപിച്ച് സഭ വിടുകയും ചെയ്തിരുന്നു. നേരത്തെ രണ്ടു പ്രാവശ്യം നോട്ടിസ് നൽകിയിട്ടും പോകാതിരുന്ന അയ്യപ്പൻ കസ്റ്റംസ് നിലപാടു കടുപ്പിച്ചതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

2nd paragraph

ആദ്യ ഘട്ടത്തിൽ നിയമസഭാ ജീവനക്കാരൻ എന്ന പരിരക്ഷയുള്ളതിനാൽ ഹാജരാകേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ നിലപാടു മാറ്റുകയായിരുന്നു.