മിനി സിവിൽ സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നൽകി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ 

തിരൂരങ്ങാടി : തിരൂരങ്ങാടി,താലൂക്ക് ആസ്ഥാനമായ ചെമ്മാട് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികൾ ഓട്ടോമാറ്റിക് സാനിറ്റൈസർ നൽകി. സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിലെ ലിഫ്റ്റിൻ്റെ അടുത്താണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ദിനം പ്രത്രി നിരവധിപേരാണ് ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. ഓട്ടോമാറ്റിക് സാനിറ്റേഷൻ മെഷീൻ്റെ ഉദ് ഘാടനം തിരൂരങ്ങാടി താലൂക്ക് ( ഭൂരേഖ) തഹസിൽദാർ പി അൻവർ സാദത്ത് നിർവഹിച്ചു. കൂട്ടായ്മ പ്രസിഡൻ്റ് വി പി ഖാദർ ഹാജി അധ്യക്ഷത വഹിച്ചു, ചടങ്ങിൽ ഡെപ്യുട്ടി തഹൽ സീദാർമാരായ പി പ്രശാന്ത്, കെ സുധീഷ്, റിക്കാർഡ് അറ്റൻ്റർ സി കെ അബ്ദു റസാഖ്, ഡിവിഷൻ കൗൺസിലർ കക്കടവത്ത് അഹമ്മദ് കുട്ടി, കൂട്ടായ്മ ഭാരവാഹികളായ മുസ്തഫ ചെറുമുക്ക്,കാമ്പ്ര ബാവഹാജി.എം എം സിദ്ധീഖ്, പി കെ ഇസ്മയിൽ മാസ്റ്റർ സിവിൽ സ്റ്റേഷനിലേ മറ്റു വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.