എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കണ്ട വ്യക്തത്വമായിരുന്നു പി ടി മോഹനകൃഷ്ണന്‍ : എ പി അനില്‍കുമാര്‍ എം എല്‍ എ
മലപ്പുറം : പി ടി മോഹനകൃഷ്ണന്‍ രാഷ്ട്രീയ കുലീനതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിവിധ മേഖലകളിലെ കലാസാംസ്‌കാരിക രംഗത്തെ ദൃഢമായ സുഹൃദ് ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു മോഹനേട്ടന്റെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.രാഷ്ട്രീയ രംഗത്ത് മാത്രമല്ല മറ്റു മേഖലകളിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും തുല്യമായി പരിഗണിക്കുന്ന വ്യത്യസ്ത സ്വഭാവക്കാരനായതു കൊണ്ടുതന്നെ രാഷ്ട്രീയ പദവികള്‍ക്കപ്പുറത്ത് ജനമനസ്സുകളില്‍ അദ്ദേഹത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നുവെന്നും അനില്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു.
മലപ്പുറം ഡിസിസിയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മുഹസിന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, കെ പി സി സി മെമ്പര്‍ പറമ്പന്‍ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹിമാന്‍, ഡി സി സി ജന. സെക്രട്ടറിമാരായ പി സി വേലായുധന്‍കുട്ടി, അസീസ് ചീരാന്തൊടി, പി പി ഹംസ, ശശി മങ്കട, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഭാഷിണി, പെരുവള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് സക്കീര്‍ മാസ്റ്റര്‍, പെരുമ്പള്ളി സെയ്ത്, ഹരിദാസ് പുല്‍പ്പറ്റ, അജ്മല്‍ ആനത്താന്‍, ടി എ റഫീഖ്, പി എം ജാഫര്‍, മനാഫ് പന്തല്ലൂര്‍, കെ വി ഇസ്ഹാഖ്, സുധീര്‍ കോട്ടക്കല്‍, എം മമ്മു സംസാരിച്ചു.