നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം.

പത്തനംതിട്ട: നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം. സ്ഥിരം സമിതിയിലെ മൂന്ന് അംഗങ്ങളും എസ് ഡി പി ഐ പ്രതിനിധികളാക്കി ഒത്താശ നൽകിയാണ് സി പി എം അധ്യക്ഷ സ്ഥാനം നൽകിയിരിക്കുന്നത്. നഗരസഭാ

ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം – എസ് ഡി പി ഐ ധാരണയുണ്ടായിരുന്നു. വോട്ടെടുപ്പിൽ നിന്നും എസ് ഡി പി ഐ വിട്ടു നിന്ന് ഇടതുമുന്നണിക്ക് ഭരണം ഉറപ്പിക്കുകയായിരുന്നു.

സ്ഥിരം സമിതി അധ്യക്ഷനെ നൽകാമെന്ന ഉറപ്പിലായിരുന്നു ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ഈ നിലപാട് സ്വീകരിച്ചത്. വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിയിലേക്കാണ് മൂന്ന് അംഗങ്ങളെയും എസ് ഡി പി ഐ യിൽ നിന്നും വരുന്ന വിധത്തിൽ വീതിച്ചത്. മൂന്ന് പേരും ഒരു പാർട്ടിയായതിനാൽ അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോൾ

വോട്ട് ചെയ്‌തെന്ന ആക്ഷേപത്തിൽ നിന്നും ഇടതുമുന്നണിക്ക് ഒഴിഞ്ഞു നിൽക്കാമെന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിന് പിന്നിൽ. 15 നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടുക്കും എസ് ഡി പി ഐ – സി പി എം ധാരണയുണ്ടെന്ന ആരോപണം ശരിവക്കുന്നതാണ് ഈ നിലപാടും.