മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ ആദരിച്ചു

മലപ്പുറം : മലപ്പുറം കുന്നുമ്മല്‍ പ്രദേശത്തെ സാമൂഹ്യ സേവന രംഗത്ത് ഒട്ടേറെ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കൂട്ടായ്മ അംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമായ സുരേഷ് മാസ്റ്റര്‍, സബീര്‍ പി എസ് എ എന്നിവര്‍ക്ക്

സ്വീകരണം നല്‍കി ആദരിച്ചു. പ്രസിഡന്റ് ഷംസു താമരക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ഹൈദരലി മേച്ചോത്ത്, ഹംസ തറയില്‍, സദറുദ്ദീന്‍, ഇക്ബാല്‍ തറയില്‍, മജീദ് തറയില്‍,ഗുലാം മുഹമ്മദ്, ഷാജി ആനക്കായി എന്നിവര്‍ സംബന്ധിച്ചു