സഹകരണബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന്റെ അമിതാധികാരം അപകടകരമെന്ന്

മലപ്പുറം: സാധാരണക്കാരുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്ന സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്കിന് അമിതാധികാരം നല്‍കുന്ന നിയമ നിര്‍മ്മാണം അപകടകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് കേരള സ്‌റ്റേറ്റ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് സി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി ഫൈസല്‍ ആധ്യക്ഷം വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍, പി.കെ ജയകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി യു. സഞ്ജീവ്, ജോബി ജോസഫ് പ്രസംഗിച്ചു.

ഭാരവാഹികളായി പി.സി ഫൈസല്‍ (പ്രസിഡന്റ്), യു. സഞ്ജീവ് (ജനറല്‍ സെക്രട്ടറി), ഇ. ഇബ്രാഹിം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.