Fincat

കനത്ത ഇടിവിനുശേഷം സ്വർണ വിലയിൽ വർധന.

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വർണ വിലയിൽ വർധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

1 st paragraph

ആഗോള വിപണിയിൽ വിലവർധിക്കാനുള്ള സാധ്യതകൾക്ക് ഡോളർ തടയിട്ടു. ഇതോടെ സ്പോട് ഗോൾഡിന്റെ വിലവർധന 0.2ശതമാനത്തിലൊതുങ്ങി. ഔൺസിന് 1,847.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

2nd paragraph

കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 49,328 രൂപയായി താഴ്ന്നു. വെള്ളിയുടെ വില 0.22 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 65,414 രൂപയുമായി.