Fincat

‘വെട്ടത്തു നാട് ചരിത്ര പെരുമ’ വരും തലമുറ ക്കുള്ള ചരിത്ര രേഖ – കെ.ഗോപാലകൃഷ്ണൻ

തിരൂർ: വെട്ടത്തു നാട് ഇരുപത്തൊന്ന് ദേശങ്ങളിലെ ചരിത്ര നിർമ്മിതിയുടെ ആമുഖ വിവരണ രേഖ മലയാള സർവ്വകലാശാലയിൽ വെച്ച് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ ആദ്യ കോപ്പി കോട്ടക്കൽ ആര്യ വൈദ്യശാലാ ചീഫ് ഫിസിഷ്യൻ ഡോ. പി. മാധവൻ കുട്ടി വാര്യർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

1 st paragraph

ചരിത്രത്തിൻ്റെ പ്രാധാന്യം വരും തലമുറയ്ക്ക് മനസിലാക്കി കൊടുക്കാൻ സാധിക്കുന്ന ഏറ്റവും വലിയ സംരംഭമാണ് ‘ വെട്ടത്തുനാട് ചരിത്ര പെരുമ’ എന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് കലക്ടർ പറഞ്ഞു.

2nd paragraph

വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചരിത്ര പഠനവിഭാഗo സ്കൂൾ ഡയറക്ടറും വെട്ടത്തു നാട് ചരിത്ര സാംസ്കാരിക സമിതി ചീഫ് കോ-ഓഡിനേറ്ററും ആയ ഡോ. മഞ്ജുഷ ആർ. വർമ്മ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.

സുപ്രസിദ്ധ കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓർമ്മക്കായി സ്മൃതി മരം നട്ടുന്നതിൻ്റെ ഭാഗമായി സർവ്വകലാശാല വളപ്പിൽ വൈസ് ചാൻസലറും ജില്ലാ കലക്ടറും ചേർന്ന് അശോകമരം നട്ടു.

ചടങ്ങിൽ വെട്ടത്തു നാട് ചരിത്ര സാംസ്കാരിക സമിതി പ്രസിഡന്റ് കെ.കെ അബ്ദുൽ റസാക്ക് ഹജി സ്വാഗതം പറഞ്ഞു. പ്രൊഫസർ വി.പി. ബാബു, ഡോ എ പി ശ്രീ രാജ് ഡോ എൽ ജി ശ്രീജ, ഡോ പി. സതീഷ് , ഷമീർ കളത്തിങ്ങൾ , ഡോ ഒ. രാജേഷ് ,കെ.സി അബ്ദുള്ള എന്നിവർ പരിപാടിയിൽ സംസാരിച്ചു.