രണ്ടരനൂറ്റാണ്ടുകൾക്ക് ശേഷം കൂരിയാൽ ചുവട്ടിൽ ഒരിക്കൽ കൂടി മാമാങ്കം കൂറ ഉയർന്നു. 

തിരുന്നാവായ: രണ്ടര നൂറ്റാണ്ടിന് ശേഷം തിരുന്നവായയിലെ പടിഞ്ഞാറേ കുരിയാൽ ചുവട്ടിൽ വീണ്ടും കൂറ ഉയർന്നു. ഉച്ചയ്ക്ക് 12 30 ന് കളരി അഭ്യാസികളുടെയും ചെണ്ടവാദ്യത്തിൻ്റെയും അകമ്പടിയോടെ ആചാരവെടിയുടെ പശ്ചാത്തലത്തിൽ നാട്ടുക്കാരെ സാക്ഷിയാക്കി മലപ്പുറം ജില്ല കലക്ട്ടർ കെ ഗോപാലകൃഷ്ണൻ ചരിത്ര ഗ്രന്ഥത്തിൽ പറയുന്ന കളറുകളിൽ തീർത്ത മൂന്ന് മൂഴം നിളത്തിലുള്ള കൂറ ഉയർത്തിയത്. സംഘാടകരായ റി എക്കൗ പ്രസിഡൻ്റ് സി കിളറും സെക്രട്ടറി ശതീഷൻ കളിച്ചാത്തും സ്വാഗത സംഘം കണ് വീനർ എം കെ ശതിഷ് ബാബും ചേർന്നാണ് കലക്ടർക്ക് വർണ്ണ കൂറ കൈമാറിയത്

ഈ മാസം ഇരുപത്തി ഒമ്പത്, മുപ്പത്  മുപ്പത്തി ഒന്ന് തിയ്യതികളിൽ സാംസ്കാരിക സംഘടനയായ റി എക്കൗ സംഘടിപ്പിക്കുന്ന മാമാങ്കോത്സത്തിൻ്റെ ഭാഗമായാണ് ഈ ചരിത്ര മുഹൂർത്വം പ്രതീകാത്മകമായി പുനരാവിഷ്കരിച്ചത്. സാമുതിരി കോവിലകത്തെ താളിയോല ഗ്രൻഥങ്ങളിൽ പതിനഞ്ച് സ്ഥാനങ്ങളിലും കുരിയിൽ ചുവട്ടിലും വർണകുറകൾ നാട്ടിയത് രേഖപ്പെടുത്തിട്ടുണ്ട്. നിരവധി ചരിത്രങ്ങക്ക് സാക്ഷിയായ കൂരിയാൽ ഇന്നും തിരുന്നാവായ കടവിൽ സ്ഥിതി ചെയ്യുന്നുണ്ട്.

Mamangam

അന്യാധിനപ്പെട്ടുകൊണ്ടിരിക്കുന്ന മാമാങ്ക സ്മാരകങ്ങൾ നിരന്തര സമരങ്ങളിലുടെയും നിയമ പോരാട്ടങ്ങളിലൂടെയും സർക്കാറിനെ ഏൽപ്പിച്ച സംഘടനയാണ് റി എക്കൗ. കഴിഞ്ഞ കാൽന്നുറ്റാണ്ടിലധികമായി എല്ലാവർഷവും മാമാങ്കോ ത്സവവും നടത്തി വരുന്നു. ഈ മാസം മുപ്ത്തി ഒന്നിന് നടക്കുന്ന താമരമേളയോടെ മാമാങ്കാത്സവം സമാപിക്കും. താമരമേളയുടെ പ്രചരണം മലപ്പുറം ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റൻറ് പ്രഫസർ പി കെ അബ്ദുൾ ജബ്ബാറിന് മുന്ന് ചെന്താമരകൾ നൽകി കലക്ടർ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഷമീർ കളത്തിങ്കൽ അദ്യക്ഷത വഹിച്ചു. തിരുർ തഹ്സിൽദാർ മുരളി, കെ.കെ.അബ്ദുൾ റസാക്ക് ഹാജി, ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ എം ജനാർദനൻ കെ പി അലവി, എം സാദിഖ് വാഹിദ് പല്ലാർ, സിദ്ധീഖ് വെള്ളാടത്ത്

ചിറക്കൽ ഉമ്മർ സൽമാൻ കരിമ്പനക്കൽ, ഇല്ലാസ് പള്ളത്ത് കൃഷി ഓഫിസർ ഫർസാന വയ്യാവിനാട് അക്ഷയ് ആതവനാട് മുഹമ്മദ് കുട്ടിതുടങ്ങിയവർ പങ്കെടുത്തു. നേരത്തെ നടന്ന മാമാങ്കചരിത്ര വിളമ്പരയാത്രക് ചങ്ങമ്പള്ളി ഗുരുക്കൻമാരായ സി കെ.ഷഹീദ് ,മുസ്തഫ ഗുരുക്കൾ .ഹംസ പാണ്ടികശാല, അമ്പുജൻ നെടുവൻഞ്ചേരി കുഞ്ഞി ബാവ എം പി എ ലത്തീഫ് മോനുട്ടി പൊയിലിശ്ശേരി കെ.വി ഉണ്ണി കുറുപ്പ്

സലാം താണിക്കാട് പി കുഞ്ഞാപ്പ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കേരള കളരി പയറ്റ് അസോക്ഷിയേശൻ ന് വേണ്ടി കടവനാട് വി പി എസ് കളരിയിലെ ബൈജു ഗുരുക്കൾ ളു ടെ നേതൃത്വത്തൽ കളരി പയറ്റു പ്രദർശനവും നടന്നു