കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

തിരൂർ:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ, താനൂർ, കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.

ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക, ഡി എ കുടിശിഖ ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന കമ്മറ്റി അംഗം ഒ.കെ.എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. എ. ഗോപാലകൃഷ്ണൻ, പി.ടി.മുഹമ്മദലി, എം. പുരുഷോത്തമൻ, പി. കെ.ശേഖരൻ, ഹരിദാസൻ മാസ്റ്റർ, രാമചന്ദ്രൻ, തുടങ്ങിയവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രതിഷേധ മാർച്ചിന് എ. ദാസൻ മാസ്റ്റർ, എ.ടി.അരവിന്ദാക്ഷൻ, ടി. കുഞ്ഞൻ, നൂറുൽഅമീൻ, പരമേശ്വരൻ മാസ്റ്റർ തുടങ്ങിയവർ പ്രതിഷേധ മർച്ചിന് നേതൃത്വം നൽകി.